പാകിസ്താനിലെ ഒരു വിവാഹസത്കാരം കൂട്ടത്തല്ലിൽ കലാശിച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിരിയാണിയിൽ ആവശ്യത്തിന് മട്ടൻ പീസ് ഇല്ലാതിരുന്നതാണ് സംഘർഷത്തിൽ കലാശിച്ചത്. വെളുത്ത കർട്ടൻകൊണ്ട് സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചിരുത്തിയായിരുന്നു ആഹാരം വിളംബിയിരുന്നത്.
വട്ടമേശയിലിരുന്ന് ആൾക്കാർ ഭക്ഷണം കഴിക്കുന്നതിനിടെ പൊടുന്നനെ എത്തിയ ഒരാൾ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാളുടെ തൊപ്പി തട്ടിയെറിഞ്ഞ ശേഷം മർദ്ദനം തുടങ്ങുകയായിരുന്നു. പിന്നാലെ ഒരോരുത്തരായി ഇതിൽ ഇടപെട്ടു. മേശയുടെ കാലും കസരയും അടക്കം ആയുധങ്ങളായി. തലങ്ങും വിലങ്ങും പരസ്പരം മർദ്ദിച്ചു
ഇതിനിടെ സ്ത്രീകളെ വേർതിരിച്ചിരുത്തിയ കർട്ടനും പുരുഷന്മാർ വലിച്ചുകീറി അവരുടെ ഭാഗത്തേക്ക് പോയി അവിടെയും അടിതുടങ്ങി. ഇതോടെ സ്ത്രീകൾ നിലവിളിച്ചുകൊണ്ട് ഓടി. കുട്ടികളടക്കം പേടിച്ച് ഭക്ഷണം കഴിക്കാതെ എണീറ്റു. പിന്നാലെ നിരവധിപേർ ചേർന്ന് പ്രശ്നം ഒത്തുതീർത്തെങ്കിലും പലരും വീണ്ടും ആക്രോശിക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു. എക്സിൽ പങ്കുവച്ച വീഡിയോ വലിയ തോതിൽ പ്രചരിക്കപ്പെട്ടു.
Kalesh during marriage ceremony in pakistan over mamu didn’t got Mutton pieces in biriyani pic.twitter.com/mYrIMbIVVx
— Ghar Ke Kalesh (@gharkekalesh) August 29, 2023
“>
Comments