ജനപ്രിയനായകൻ ദിലീപിന്റെ 148-ാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ സെപ്റ്റംബർ നാലിന് പുറത്തുവിടും. രതീഷ് രഘുനന്ദൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനത്തെക്കുറിച്ച് ദിലീപ് തന്നെയാണ് സമൂഹമാദ്ധ്യമങ്ങൾ വഴി അറിയിച്ചത്.
‘പ്രിയപ്പെട്ടവരെ…
ഞാൻ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന 148 മത്തെ ചിത്രത്തിന്റെ #D148 ടൈറ്റിൽ അനൗൺസിങ്ങ് തീയതി ഇതാ. ..
04 – 09 – 2023 ‘-ദിലീപ് കുറിച്ചു.
ചിത്രത്തിന്റെ പേര് അറിയുന്നതിനായി ദിലീപ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Comments