പല്ലേക്കെലേ: ഏഷ്യാകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ബംഗ്ലാ കടുവകൾക്ക് മുന്നിൽ വിറച്ചെങ്കിലും വീഴാതെ പിടിച്ചു നിന്ന് ജയം കൈപിടിയിലൊതുക്കി ശ്രീലങ്ക. അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെന്ന വിജയലക്ഷ്യം 39-ാം ഓവറിൽ മറികടന്നത്.
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 9.2 ഓവറിൽ മൂന്ന് മുൻനിര വിക്കറ്റുകളാണ് വീണത്. 43 റൺസെടുക്കുന്നതിനിടെ ദിമുത് കരുണാരത്‌നെ (1) ആദ്യം മടങ്ങി. പതും നിസ്സങ്ക (14), കുശാൽ മെൻഡിസ് (5) എന്നിവരും പിന്നാലെ പോയി.
. ചരിത് അസലങ്ക (62), സധീര സമരവിക്രമ (54) എന്നിവരുടെ ബാറ്റിംഗാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ഷാക്കിബ് അൽ ഹസൻ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റെടുത്തു. നേരത്തെ, നജ്മുൽ ഹുസൈൻ ഷാന്റോയുടെ (89) ഇന്നിംഗ്സാണ് ബംഗ്ലാദേശിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ മതീഷ പതിരാന നാല് വിക്കറ്റ് വീഴ്‌ത്തി. തീക്ഷണ രണ്ടും ഡി സിൽവ, ദുനിത് വെല്ലാലഗെ,ഷനക എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
Comments