വാഷിംഗ്ടൺ : ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ മുന്നേറ്റം
തടയുന്നതിൽ ഇന്ത്യ നിർണ്ണായക പങ്കാണ് വഹിക്കുന്നതെന്ന്
ഇന്ത്യൻ-അമേരിക്കൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി. രാജ്യത്തെ വികസനത്തിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം പ്രശംസിച്ചു. ‘വാല്യൂടെയ്ൻമെന്റ്’ പ്ലാറ്റ്ഫോമിലെ പിബിഡി പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു രാമസ്വാമി.
പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്ത യുഎസ് കോൺഗ്രസിൽ ഞാൻ അതിഥിയായി പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിച്ചിരുന്നു. നേതാവെന്ന നിലയിൽ അദ്ദേഹം എന്നെ ആകർഷിച്ചു. രാമസ്വാമി പോഡോകാസ്റ്റിൽ പറഞ്ഞു.
യുഎസിന്റെ വിശ്വസനീയമായ പങ്കാളിയായി ഇന്ത്യ തുടരുന്നത് ചൈനയേയും ഷി ജിൻപിങ്ങിനെയും അലോസരപ്പെടുത്തുന്നുവെന്ന് രാമസ്വാമി പറഞ്ഞു. തായ്‌വാനെതിരായ യുദ്ധം ഒഴിവാക്കുക എന്നത് അടുത്ത യുഎസ് പ്രസിഡന്റിന്റെ വിദേശനയത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ ‘ധാർമ്മിക മദ്ധ്യസ്ഥൻ’ അമേരിക്കയാണെന്ന ധാരണ തനിക്കില്ലെന്നും, മാതൃരാജ്യത്തിന്റെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പബ്ലിക്കൻ നേതാവ് പ്രസ്താവിച്ചു .ഷി ജിൻപിങ്. വ്ളാഡിമിർ പുടിൻ എന്നിവരെപ്പോലുള്ള നേതാക്കൾ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ താൻ തയ്യാറാണെന്നും ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ കൂട്ടിച്ചേർത്തു
















Comments