ലക്‌നൗ: ഉത്തർപ്രദേശിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മദ്രസകൾ അടച്ചുപൂട്ടൂം. ദേശവിരുദ്ധമായി പ്രവർത്തിക്കുന്ന ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി ധർമ്മപാൽ സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
സംസ്ഥാനത്തെ മദ്രസ സർവേയുടെ റിപ്പോർട്ടുകൾ ലഭിച്ചു, ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധമുള്ളവ അടച്ചുപൂട്ടും, കൂടാതെ, നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസകൾക്ക് ഇനി അംഗീകാരം നൽകില്ല. ഇതിനുള്ള നടപടികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
മദ്രസകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനാണ് യുപി സർക്കാർ സർവേ നടത്തിയത്. അംഗീകാരമില്ലാത്ത മദ്രസകളിൽ പ്രത്യേക പരിശോധന നടത്താനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. മധ്യപ്രദേശിലും അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Comments