കോഴിക്കോട്; സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്‌ലാറ്റില്‍ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കണ്ണൂര്‍ മുണ്ടയാട് സ്വദേശിയായ പി.പി അഫ്‌സീന (29)യെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് സീരിയല്‍നടി നഗരത്തിലെ ഫ്‌ളാറ്റിലേക്ക് എത്തിക്കുകയായിരുന്നു. സിനിമാ പ്രവര്‍ത്തകരെന്നു പറഞ്ഞാണ് ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ടു പേര്‍ യുവതിയെ പരിചയപ്പെട്ടത്. അവിടെവച്ച് ബലം പ്രയോഗിച്ച് ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കി. തുടര്‍ന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. അതുവരെ ഒപ്പമുണ്ടായിരുന്ന നടിയെ പിന്നീട് കാണാതായെന്നും പരാതിയിലുണ്ട്.
നടക്കാവ് പോലീസാണ് കേസെടുത്തത്. തുടരന്വേഷണം ടൗണ്‍ എ.സി.പി പി. ബിജുരാജിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.യുവതിയുമായി സൗഹൃദത്തിലായതിനുശേഷം അഫ്‌സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്‌ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കുമെന്നു പറഞ്ഞു യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അഫ്‌സീനയും ഷമീറും തന്നെയാണ് പരാതിക്കാരിയെയും കൊണ്ട് നടക്കാവ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്‌സീന പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സെയ്തലവി എന്നിവരെ നേരത്തെ കുടകിലെ ഒരു റിസോര്‍ട്ടില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കു സഹായം നല്‍കിയ അഫ്‌സീനയുടെ സുഹൃത്ത് ഷമീര്‍ കുന്നുമ്മലിനെയും അറസ്റ്റ് ചെയ്തു.
Comments