'അന്തം കമ്മികൾക്കിടയിൽ, മാധവൻ സംഘിയെന്ന ഓമനപേരിൽ അറിയപ്പെടും': ഹരീഷ് പേരടി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘അന്തം കമ്മികൾക്കിടയിൽ, മാധവൻ സംഘിയെന്ന ഓമനപേരിൽ അറിയപ്പെടും’: ഹരീഷ് പേരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 07:39 am IST
FacebookTwitterWhatsAppTelegram

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കപ്പെട്ട നടൻ മാധവനെ അഭിനന്ദിച്ച് ഹരീഷ് പേരടി. ഇന്നലെയാണ് മാധവനെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിയമിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ആശംസകളുമായി എത്തിയത്. എന്തിലും രാഷ്‌ട്രീയം കാണുന്ന ഇടതുപക്ഷത്തെ കടന്നാക്രമിച്ചാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പദവിക്ക് മാധവൻ അർഹനാണെന്നും സിനിമാജീവിതാനുഭവമാണ് മാധവനെ ഇതിന് യോഗ്യനാക്കിയെതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ കേരളത്തിലെ അന്തംകമ്മികൾ മാധവനെ ഇതോടെ സംഘിയാക്കുമെന്നും ഹരീഷ് പേരടി പറഞ്ഞു.

വ്യക്തിപരമായി മാധവനെ ഇഷ്ടാണെങ്കിലും അന്ധമായ പാർട്ടി അടിമത്വം അതിന് അനുവദിക്കുന്നില്ല. ബുദ്ധിയുറക്കുന്നതിന് മുൻപ് ബാലസംഘം വഴി കുത്തിവെക്കുന്ന വിശ്വാസമാണ് ഇതെന്നും അങ്ങനെ എളുപ്പത്തിൽ മാറ്റാൻ പറ്റില്ല. തങ്ങളുടെ ഇടയിലെ ബുദ്ധി കൂടിയ ചേട്ടൻമാർ മാധവന്റെ പഴയ സിനിമകളിലെ അരാഷ്‌ട്രിയത ചികഞ്ഞെടുത്ത് അതിനെതിരെ ലേഖനമെഴുതി പ്രസിദ്ധികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായും മാധവനെ ഇന്നലെയാണ് നിയമിച്ചത്. മുൻ പ്രസിഡന്റ് ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് 3ന് അവസാനിച്ചിരുന്നു. ഇതേ തുടർന്നാണ് മാധവന്റെ നിയമനം.

ഹരീഷ് പേരടിയുടെ പോസ്റ്റ്:

പ്രിയപ്പെട്ട മാധവൻ സാർ..അഭിവാദ്യങ്ങൾ …താങ്കൾ എന്തുകൊണ്ടും ആ പദവിക്ക് അർഹനാണ് …പല ഭാഷകളിലായി വർഷങ്ങളായുള്ള താങ്കളുടെ സിനിമാജീവിതാനുഭവം തന്നെയാണ് അതിന് നിങ്ങളെ യോഗ്യനാക്കുന്നത്…പക്ഷെ..നാളെ മുതൽ കേരളത്തിലെ ഞങ്ങൾ അന്തം കമ്മികൾക്കിടയിൽ നിങ്ങൾ സംഘിയെന്ന ഓമനപേരിൽ അറിയപ്പെടും…വ്യക്തിപരമായി താങ്കളെ ഞങ്ങൾക്കിഷ്ടമാണെങ്കിലും ഞങ്ങളുടെ അന്ധമായ പാർട്ടി അടിമത്വം അതിന് അനുവദിക്കുന്നില്ല…ബുദ്ധിയുറക്കുന്നതിന് മുൻപ് ബാലസംഘം വഴി കുത്തിവെക്കുന്ന വിശ്വാസമല്ലെ…അങ്ങിനെ എളുപ്പത്തിൽ മാറ്റാൻ പറ്റില്ല…ഇനി ഞങ്ങളുടെ ഇടയിലെ ബുദ്ധി കൂടിയ ചേട്ടൻമാർ നിങ്ങളുടെ പഴയ സിനിമകളിലെ അരാഷ്‌ട്രിയത ഉറക്കമൊഴിഞ്ഞ് ചികഞ്ഞെടുത്ത് അതിനെതിരെ ലേഖനമെഴുതി ഞങ്ങളുടെ സ്വന്തം ദേശാഭിമാനിയിൽ പ്രസിദ്ധികരിക്കും…അതുകൊണ്ടോന്നും ഏതെങ്കിലും ദേശാഭിമാനിയുടെ സർഗ്ഗോത്സവത്തിന് നിങ്ങൾ മുഖ്യാഥിതിയായി വരാതിരിക്കരുത്…ഞങ്ങളോടുള്ള ഇഷ്ടം കൊണ്ട് നിങ്ങൾ വരാമെന്ന് സമ്മതിച്ചാലും വരുന്ന വഴിക്ക് സൈബർ സഖാക്കളുടെ ആക്രമണം അധികമായാൽ പാതിവഴിയിൽ വെച്ച് നിങ്ങളോട് വരണ്ടാ എന്നും ഉത്തരവാദിത്വപ്പെട്ടവർ പറയും…അതൊക്കെ ഒരു പാർട്ടി നടപ്പ് മാത്രമാണ്….എന്നാലും നിങ്ങൾ ഇങ്ങിനെയൊക്കെയായതിൽ നല്ല സങ്കടമുണ്ട് …കരഞ്ഞ് തീർക്കട്ടെ…ഓടി വരി നാട്ടാരെ ഇമ്മളെ മാധവൻ പോയെ…ഓൻ സംഘിയായെ

Tags: hareesh peradiR Madhavan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies