ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സൗരദൗത്യ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ 3 ന്റെ വിജയശേഷം ഇന്ത്യ ബഹിരാകാശ രംഗത്ത് ജൈത്രയാത്ര തുടരുകയാണെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ദൗത്യ വിജയത്തിൽ എല്ലാ ശാസ്ത്രജ്ഞരെയും അഭിന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്റെ 3 ന്റെ വിജയശേഷം, ഇന്ത്യ ബഹിരാകാശ രംഗത്തെ ജൈത്രയാത്ര തുടരുകയാണ്. ആദിത്യ എൽ 1 ന്റെ വിജയത്തിൽ ഇസ്രോയിലെ ശാസ്ത്രജ്ഞരെയും ഇഞ്ചിനീയർമാരെയും അഭിനന്ദിക്കുന്നു. മനുഷ്യരാശിയുടെ നന്മയ്‌ക്കായി പ്രപഞ്ചത്തെ കൂടുതൽ അറിയാനുള്ള നമ്മുഠെ അശ്രാന്ത പരിശ്രമം തുടരും. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
After the success of Chandrayaan-3, India continues its space journey.
Congratulations to our scientists and engineers at @isro for the successful launch of India’s first Solar Mission, Aditya -L1.
Our tireless scientific efforts will continue in order to develop better…
— Narendra Modi (@narendramodi) September 2, 2023
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം നമ്പർ ലോഞ്ചിൽനിന്നും രാവിലെ 11.50നായിരുന്നു വിക്ഷേപണം. മണിക്കൂറോളം നീണ്ട വിക്ഷേപണ പ്രക്രിയയ്‌ക്ക് ശേഷം ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥാണ് വിക്ഷേപണം വിജയകരമാണെന്ന് പ്രഖ്യാപിച്ചത്. 4 ഘട്ടങ്ങളായിരുന്നു വിക്ഷേപണത്തിനുണ്ടായിരുന്നത്. പേ ലോഡുകൾ എല്ലാം നിശ്ചയിച്ച പ്രകാരം തന്നെവേർപ്പെട്ടു. അതിൽ ആദ്യ മൂന്ന് ഘട്ടങ്ങൾ വിജയകരമായി. വിക്ഷേപണം നിലവിൽ 4-ാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
നാല് മാസങ്ങൾക്ക് ശേഷമാകും പേടകം ഭ്രമണപഥത്തിലെത്തുന്നത്. സൂര്യനെക്കുറിച്ച് പഠിക്കാനായി ഏഴ് പേലോഡുകളാണ് ആദിത്യ എൽ-1ൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആദിത്യ-എൽ1 ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ എൽ-1 പോയിന്റിലാണ് നിൽക്കുക. ഈ പോയിന്റിൽ സുര്യനും പേടകത്തിനുമിടയിൽ മറ്റ് മറയൊന്നും ഉണ്ടാകില്ല.
ഭൂമിയുടെയും സൂര്യന്റെയും കാന്തികവലയം തുല്യമാകുന്ന പോയിന്റാണ് എൽ1. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരത്തിന്റെ ഒരു ശതമാനമാണ് പേടകം എത്തുന്ന പോയിന്റ്. ആദിത്യ എൽ-1 സൂര്യന്റെ ബാഹ്യ അന്തരീക്ഷത്തെക്കുറിച്ചാണ് പഠിക്കുന്നത്. സൂര്യൻ എന്നത് വലിയ ഒരു വാതകഗോളമാണ്. ചാന്ദ്ര ദൗത്യം പോലെ ആദിത്യ-എൽ1 സൂര്യനിൽ ഇറങ്ങുകയോ സൂര്യന് അടുത്തേക്ക് പോകുകയോ ചെയ്യില്ല.
















Comments