ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യതാരമായ ആർഎസ് ശിവാജി അന്തരിച്ചു. 66 വയസ്സായിരുന്നു. ഇന്ന് രാവിലെ ചെന്നെയിലായിരുന്നു അന്ത്യം. കമൽ ഹാസൻ ചിത്രങ്ങളിൽ ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് പ്രശസ്തനായ നടനാണ് ആർ എസ് ശിവാജി.
അസിസ്റ്റന്റ് ഡയറക്ടറായും, സൗണ്ട് ഡിസൈനറായും അദ്ദേഹം സിനിമ മേഖലയിൽ പ്രവർത്തിച്ചു. വിജയകരമായ നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതിയുടെ സഹോദരനാണ്.
സന്താന ഭാരതിയും പി വാസുവും ചേർന്ന് സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ‘പന്നീർ പുഷ്പങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ശിവാജി നടനായി അരങ്ങേറ്റം കുറിച്ചത്. കമൽ ഹാസൻ നായകനായ ചിത്രങ്ങളിലെ ഹാസ്യ കഥാപാത്രങ്ങളാണ് ശിവാജിയ്‌ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്.
‘അപൂർവ്വ സഹോദരങ്ങൾ, അൻപേ ശിവം, ഉന്നൈപ്പോൽ ഒരുവൻ, മൈക്കൾ മദന കാമരാജൻ’ എന്നിവയാണ് ശിവാജി അഭിനയിച്ച ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ. അടുത്തിടെ ഇറങ്ങിയ ദരള പ്രഭു, സൂരറൈ പോട്ര്, ഗാർഗി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
















Comments