മരണത്തിന് ശേഷം ജീവിതമുണ്ടോ ഇല്ലയോ എന്ന സംശയം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. മരണവുമായി നിരവധി ചോദ്യങ്ങളായിരിക്കും മനുഷ്യരെ അലട്ടികൊണ്ടിരിക്കുന്നത്. എന്നാൽ, ഇത്തരം സംശയങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു ഡോക്ടർ.
റേഡിയേഷന്‍ ഓങ്കോളജിസ്റ്റായ ഡോക്ടറാണ് മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട 5000ലധികം അനുഭവങ്ങളെപ്പറ്റി പഠിച്ചെന്നാണ് ഇദ്ദേഹം പറയുന്നത്. മരണശേഷം മറ്റൊരു ജീവിതമുണ്ടെന്നാണ് ഇയാളുടെ അവകാശവാദം.
ഡോ. ജെഫ്രി ലോംഗിന്റെ ഈ ചിന്തകളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച സ്ഥാപനമാണ് നിയർ ഡെത്ത് എക്സ്പീരിയൻസ് റിസേർച്ച് ഫൗണ്ടേഷൻ. കോമയിലായ ആളുകളോ അല്ലെങ്കില്‍ ക്ലിനിക്കലി ഡെഡ് ആയ ആളുകളോ ആണ് നിയർ ഡെത്ത് എക്സ്പീരിയൻസിലൂടെ കടന്നു പോകുന്നത്. ഇവർക്ക് ഹൃദയമിടിപ്പ് കാണില്ല. എന്നാൽ, ഇത്തരകാർക്ക് ചിലത് കാണുകയും കേൾക്കുകയും ചെയ്യാനും വികാരങ്ങൾ അനുഭവിക്കാനും മറ്റ് ചിലരുമായി സംവദിക്കാനും സാധിക്കുമെന്നാണ് ഡോക്ടർ പറയുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിയർ ഡെത്ത് എക്സ്പീരിയൻസ് റിപ്പോര്‍ട്ട് ചെയ്തവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും അവരെക്കുറിച്ച് ഡോക്ടർ ജെഫ്രി പഠിക്കുകയും ചെയ്തിരുന്നു. ഓരോരുത്തരുടെയും കഥ വ്യത്യസ്തമാണ്. എന്നാൽ, ചില കേസുകളിൽ സമാനമായ പാറ്റേൺ ആവർത്തിച്ചെന്നാണ് അദ്ദേഹം പറയുന്നത്.
നിയർ ഡെത്ത് എക്സ്പീരിയൻസിലൂടെ കടന്നു പോയിട്ടുണ്ടെന്നു പറഞ്ഞ 45 ശതമാനം പേരിലും ശരീരത്തിന് പുറത്തുള്ള ഒരു അനുഭവമുണ്ടായിരിക്കുമെന്നാണ് ജെഫ്രിയുടെ വാദം. തങ്ങളുടെ ശരീരത്തില്‍ നിന്ന് അവരുടെ ബോധം വേര്‍പ്പെടുന്നതായി ചിലര്‍ പറയുന്നുണ്ട്. ശേഷം മുകളിലേക്ക് പോകുകയും എന്താണ് ചുറ്റും സംഭവിക്കുന്നത് എന്ന് കേള്‍ക്കാനും കാണാനും സാധിക്കുന്നുവെന്നും ജെഫ്രി പറയുന്നു.
















Comments