ഉജ്ജയിനി ; രക്ഷാബന്ധൻ ദിനത്തിൽ മുസ്ലീം സ്ത്രീകൾക്ക് സ്വന്തം മുഖം അച്ചടിച്ച ഖുറാൻ നൽകിയ കോൺഗ്രസ് നേതാവ് കുരുക്കിൽ .ഉജ്ജയിനിലെ കോൺഗ്രസ് നേതാവ് വിവേക് യാദവിനെതിരെയാണ് മുസ്ലീങ്ങൾ പോലീസിൽ പരാതി നൽകിയത് . ഖുറാനിന്റെ ഒരു ഭാഗത്ത് വിവേക് തന്റെ ഫോട്ടോ പതിപ്പിച്ചെന്നാണ് ആരോപണം. വിവേക് തന്റെ ഫോട്ടോ ഖുറാനിൽ പതിച്ചതിലൂടെ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് മുസ്ലീങ്ങൾ പറയുന്നത്.
വിവേക് യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാൽ പോലീസ് സ്റ്റേഷനിൽ ജനക്കൂട്ടം തടിച്ചുകൂടിയതായി റിപ്പോർട്ടുകൾ പറയുന്നു. മതഗ്രന്ഥത്തിൽ സ്വന്തം ഫോട്ടോ പ്രചരിപ്പിച്ചതിന് വിവേക് യാദവിനെതിരെ സയ്യിദ് ഫാറൂഖ് ഉൾപ്പെടെയുള്ള ചിലർ പരാതി നൽകിയിരുന്നു.
ഇസ്ലാമിൽ ഫോട്ടോഗ്രാഫുകൾ നിരോധിച്ചിട്ടുണ്ടെന്നും 1478 മുതൽ ഖുറാനിൽ ഫോട്ടോഗ്രാഫുകൾ അച്ചടിച്ചിട്ടില്ലെന്നും എന്നാൽ വിവേക് യാദവ് തന്റെ ഫോട്ടോ പ്രസിദ്ധീകരിച്ച് മുസ്ലീം സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അവർ പറഞ്ഞു. രക്ഷാബന്ധൻ ദിനത്തിൽ സർവാൻ ജമത്ഖാന എന്ന സ്ഥലത്ത് വെച്ച് വിവേക് യാദവ് മുസ്ലീം സ്ത്രീകൾ രാഖി കെട്ടിയിരുന്നു . കൂടാതെ മുസ്ലീങ്ങളെ പ്രീതിപ്പെടുത്താൻ വിലകൂടിയ സമ്മാനങ്ങളും നൽകി. ഓരോ മുസ്ലീം സ്ത്രീക്കും 500 രൂപയും , തുണിയും ഖുറാനുമാണ് സമ്മാനമായി നൽകിയത് .
എന്നാൽ, സമ്മാനങ്ങളുമായി മുസ്ലീം സ്ത്രീകൾ വീടുകളിലെത്തിയതോടെ ബഹളമായി. പിന്നാലെ മുസ്ലീങ്ങൾ ഖുറാനുകൾ പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു .
Comments