രണ്ട് പതിറ്റാണ്ടിന് ശേഷം ട്രെയിനിൽ യാത്ര ചെയ്ത് നവ്യാ നായർ. ട്രെയിൻ യാത്ര ആസ്വദിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുന്ന വീഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്. ആരാധകർ തിരിച്ചറിയാതിരിക്കാൻ വേണ്ടി മാസ്‌കും കണ്ണടയും ധരിച്ചാണ് താരം ട്രെയിനിൽ യാത്ര ചെയ്തത്.
ട്രെയിൻ യാത്രയ്‌ക്കിടയിലെ ഓർമകളും താരം പങ്കുവെച്ചു. റെയിൽവേ അടിപൊളിയാണെന്നും പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ട്രെയിനിൽ കയറിയതെന്നും താരം വീഡിയോയിൽ പറയുന്നു.
‘ഞാനും അച്ഛനും വണ്ടിയിൽ പോകാനാണ് ഇരുന്നത്. അമ്മയ്‌ക്ക് വയ്യാതായതിനാൽ അച്ഛൻ അവിടെയാണ്. ഫ്‌ലൈറ്റും ഇല്ല. അതുകൊണ്ട് ട്രെയിനിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. ഒത്തിരി കാലം മുമ്പാണ് ട്രെയിനിൽ പോയത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഇഷ്ടം സിനിമയുടെ കോസ്റ്റ്യൂം സെലക്ട് ചെയ്യാൻ വേണ്ടി ഞാനും അച്ഛനും അമ്മയും പോയതാണ്. അതിനുശേഷം ഇന്നാണ് പോകുന്നത്.’- നവ്യാ നായർ വീഡിയോയിൽ പറയുന്നു.
















Comments