പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 ന്റെ വിജയകരമായി വിക്ഷേപിച്ച് പുത്തൻ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഭാരതം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം ലോഞ്ചിലായിരുന്നു വിജയകരമായ വിക്ഷേപണം നടന്നത്. 125 ദിവസങ്ങൾക്ക് ശേഷമാകും പേടകം ഭ്രമണപഥത്തിലെത്തുന്നത്. സൂര്യനെ കുറിച്ചുള്ള പഠനങ്ങൾക്കായി ഏഴ് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. 300 കോടി രൂപയാണ് ദൗത്യത്തിനായത്.
ഭ്രമണപഥത്തിലെത്താൻ ഏകദേശം നാല് മാസത്തോളം സമയമെടുക്കുമെന്ന് ഇസ്രോ അറിയിച്ചു. സൂര്യന്റെ അന്തരീക്ഷം, പരിസ്ഥിതി, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കുകയും ഗവേഷണം നടത്തുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യം. 1500 കിലോഗ്രാം ഭാരമുള്ള പേടകത്തിൽ സൂര്യന്റെ അന്തരീക്ഷത്തിന്റെ വിവിധ ഭാഗങ്ങൾ പഠിക്കാൻ’പേലോഡ്’ എന്ന പ്രത്യേക ഉപകരണങ്ങൾ വഹിക്കും. ഏഴ് പേലോഡുകളാകും ഉപഗ്രഹം വഹിക്കുന്നത്.
നാലെണ്ണം എൽ 1 എന്ന പ്രത്യേക സ്ഥാനത്ത് നിന്ന് സൂര്യനെ നേരിട്ട് നിരീക്ഷിക്കും. മറ്റ് മൂന്ന് പേലോഡുകൾ കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് പഠിക്കും. സൂര്യന്റെ പ്രവർത്തനം, ഗ്രഹങ്ങൾക്കിടയിലുള്ള സ്ഥലത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠിക്കാൻ ഈ പഠനങ്ങൾ സഹായിക്കും. കൊറോണൽ ഹീറ്റിംഗ്, കൊറോണൽ മാസ് എജക്ഷനുകൾ, പ്രീ-ഫ്ളെയർ ആൻഡ് ഫ്ലെയർ പ്രവർത്തനങ്ങൾ, ബഹിരാകാശ കാലാവസ്ഥയുടെ ചലനാത്മകത, കണങ്ങളുടെയും ഫീൽഡുകളുടെയും ചലനം എന്നിങ്ങനെ സൂര്യന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ആദിത്യ എൽ1 പേലോഡുകൾ നൽകുമെന്നാണ് വിലയിരുത്തൽ.
Comments