അമൃത്സർ: പഞ്ചാബിൽ അതിർത്തി കടന്നുള്ള ലഹരി കടത്ത് സംഘത്തെ പിടികൂടി. അമൃത്സറിൽ നിന്നാണ് ഏഴ് പേരടങ്ങുന്ന മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. അമൃത്സർ കൗണ്ടർ ഇന്റലിജൻസ് സംഘം നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ നിന്നും 15 കിലോ ഹെറോയിൻ പിടിച്ചെടുത്തു.
പാകിസ്താനിൽ നിന്ന് അതിർത്തി വഴി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി മേഖല കേന്ദ്രീകരിച്ച് സംഘം പരിശോധന നടത്തിയത്. ഡ്രോൺ ഉപയോഗിച്ചാണ് പ്രതികൾ
മയക്കുമരുന്ന് കടത്തിയതെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ഏഴ് ലക്ഷം രൂപ വിലമതിയ്‌ക്കുന്ന രണ്ട് കാറുകളും പ്രതികളിൽ നിന്നും പിടികൂടിയിട്ടുണ്ട്. പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 2.752 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. തരൺ ജില്ലയിലെ മെഹ്ദിപൂർ ഗ്രാമത്തിൽ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
















Comments