ശ്രീനഗർ: നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗോത്ര ഗ്രാമത്തിലേക്കായി പുതിയ റോഡ് നിർമ്മിച്ച് ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ). തണ്ടികാസ്സിയിൽ നിന്ന് പൂർണ ഗ്രാമത്തിലേക്കാണ് 8.6 കിലോമീറ്റർ നീളത്തിൽ പുതിയ പാത നിർമ്മിച്ചത്. സൈനിക നീക്കത്തിന് പുറമേ തണ്ടികാസ്സി, ലെഹ്റാൻ, ദാഡോണി, പുഖർണി തുടങ്ങിയ ഗ്രാമങ്ങളിലേക്ക് ഗതാഗതം സുഗമമാക്കുക കൂടി ഇതിന്റെ ലക്ഷ്യമാണ്.
പുതിയ റോഡിന്റെ നിർമ്മാണത്തോടെ അടിയന്ത ഘട്ടങ്ങളിൽ രോഗികളെ കൃത്യമായി ആശുപത്രികളിൽ എത്തിക്കാൻ സാധിക്കുന്നുണ്ട്. കൂടാതെ
നൗഷേരയിലും രജൗരിയിലും സ്‌കൂളുകളിൽ കോളേജ് വിദ്യാർത്ഥികൾക്കും യാത്ര ഏളുപ്പമായി.
ഇതൊരു സൈനിക റോഡാണ്, പക്ഷേ പ്രദേശവാസികൾക്കും ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് ബിആർഒ സെക്ടർ ഇൻചാർജ് എഞ്ചിനിയർ പറഞ്ഞു. നിയന്ത്രണ രേഖയിൽ റോഡുകളുടെ നിർമ്മാണത്തിന് ശേഷം, പ്രദേശവാസികൾ പാതയോരങ്ങളിൽ ചെറുകിട വ്യാപാരശാലകൾ ആരംഭിച്ചു. കൂടാതെ ബിആർഒ തങ്ങളുടെ നിർമ്മാണ പ്രവർത്തികൾ ചെയ്യുന്നത് പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തിയാണ്. അതിനാൽ അവർക്ക് വരുമാനും ലഭ്യമാകുന്നുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. താഴ്വരയിലെ വികസന പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ സർക്കാരിനും ബിആർഒയ്‌ക്കും നന്ദി പറയുകയാണ് പ്രദേശവാസിയായ മുസ്താഖ് അഹമ്മദ്.
Comments