ഡൽഹി: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. സനാതനം എന്നത് ധർമ്മമല്ല. തത്വശാസ്ത്രപരമായ ഒരു വീക്ഷണം മാത്രമാണ്. ജാതീയതയും പുരുഷാധിപത്യവും അസമത്വം സമൂഹത്തിൽ നിലനിർത്തുന്ന ഒന്നു മാത്രമാണ് സനാതനം എന്നാണ് സിപിഐ നേതാവിന്റെ വാദം. സനാതനത്തെ ഉന്മൂലനം ചെയ്യണമെന്ന നിലപാടിനൊപ്പമാണ് തങ്ങളെന്നും സിപിഐ നേതാവ് പറഞ്ഞു.
‘ഒരു പ്രസംഗത്തിൽ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. അതിന്റെ പേരിൽ അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കൾ രംഗത്തു വന്നു. എന്തിനാണ് ഒരു പ്രസംഗത്തിന്റെ പേരിൽ അവർ ഭയക്കുന്നത്. എന്താണ് സനാതനം. അമിത് ഷായ്‌ക്കും ബിജെപിക്കും സനാതനം എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ?’.
‘സനാതനം എന്താണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. സനാതനം എന്നത് ഒരു ധർമ്മമല്ല. തത്വശാസ്ത്രപരമായ ഒരു വീക്ഷണം മാത്രമാണിത്. ജാതിയതും പുരുഷാധിപത്യവും അസമത്വം സമൂഹത്തിൽ നിലനിർത്തുന്ന ഒന്നുമാത്രമാണ് സനാതനം. അതുകൊണ്ട് സനാതനത്തെ ഉന്മൂലനം ചെയ്യുന്നതിനെ ഞങ്ങൾ പിന്തുണയ്‌ക്കുന്നു’- ഡി രാജ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments