ഇസ്ലാമാബാദ്: പാകിസ്താനിൽ വിവാഹേതര ബന്ധം ആരോപിച്ച് യുവതിയെ കല്ലെറിഞ്ഞു കൊന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭർത്താവും മറ്റ് രണ്ട്പേരും ചേർന്ന് യുവതിയെ മരത്തിൽ കെട്ടിയിട്ട് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. ബലൂചിസ്ഥാനിലാണ് ദാരുണമായ സംഭവം നടന്നത്. കല്ലെറിഞ്ഞ് കൊലപ്പെടുത്തുന്നതിന് മുമ്പ് 20 കാരിയെ ഇവർ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
പ്രതികൾ കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് പാക് പോലീസ് പറയുന്നു.
മനുഷ്യാവകാശ പ്രവർത്തകർ പറയുന്നതനുസരിച്ച് പാകിസ്താനിൽ പ്രതിവർഷം 1000 ത്തോളം സ്ത്രീകളാണ് ഇത്തരത്തിൽ കൊലപ്പെടുന്നത്. വിവാഹ, വിവാഹേതര ബന്ധങ്ങൾ ആരോപിച്ചാണ് ഇത്തരത്തിൽ സ്ത്രീകളെ കൊലപ്പെടുത്തുന്നത്.
















Comments