സിനിമാ താരങ്ങൾ ബാല്യകാല ചിത്രങ്ങളൊക്കെ സാമൂഹ്യമാദ്ധ്യമങ്ങിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഒട്ടുമിക്കപ്പോഴും അത്തരത്തിലുള്ള ചിത്രങ്ങൾക്ക് നല്ല സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ, പഴയക്കാലത്തെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ സൈജുക്കുറുപ്പ്. മയൂഖം സിനിമയിലൂടെ നായകനായെത്തി പിന്നീട് സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം.
“എന്റെ ടീനേജ് കാലത്ത്… നാഗ്പൂരിൽ… അമ്മയെ കിച്ചനിൽ സഹായിക്കുന്നു,” എന്ന അടിക്കുറിപ്പോടെയാണ് സൈജുക്കുറുപ്പ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ടീനേജ് കാലത്തെ അതേ മുഖഛായ തന്നെയുള്ളതിനാൽ താരത്തെ വളരെപ്പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും. ചെറിയ പൊടിമീശക്കാരനായാണ് ചിത്രത്തിൽ സൈജുക്കുറിപ്പിനെ കാണാൻ കഴിയുന്നത്.

2005-ൽ വെള്ളിത്തിരയിലെത്തിയെങ്കിലും മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആട്’ എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച കഥാപാത്രമായ അറക്കല്‍ അബു എന്ന കഥാപാത്രത്തിനാണ് മലയാള സിനിമാ പ്രേമികളിൽ നിന്നും വലിയ സ്വീകാര്യത ലഭിച്ചത്. തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍, സിദ്ധു പ്ലസ് 2 എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നൂറിലേറെ മലയാള സിനിമകളിൽ സൈജു കുറിപ്പ് ഇതിനകം അഭിനയിച്ചു കഴിഞ്ഞു.
















Comments