ന്യൂഡൽഹി: ഹിന്ദു സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും തമിഴ്‌നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയുടെ പ്രസ്താവനക്കെതിരെ മുതിർന്ന കൊണ്ഗ്രെസ്സ് നേതാവ് ഡോക്ടർ കരൺ സിങ് രംഗത്തു വന്നു. ‘ ഇത്തരത്തിലുള്ള അഭിപ്രായം പൂർണമായും അംഗീകരിക്കാനാവില്ലെന്നും അയാളുടെ അഭിപ്രായത്തെ ശക്തമായി എതിർക്കുന്നു’വെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കരൺ സിംഗ് പറഞ്ഞു.
കശ്മീരിലെ രാജാവായിരുന്ന ഹരിസിങ്ങിന്റെ മകനാണ് കരൺ സിംഗ്. മുതിർന്ന കോൺഗ്രസ് നേതാവായ അദ്ദേഹം കേന്ദ്രമന്ത്രിയും ജമ്മു കശ്മീർ ഗവർണറുമായിരുന്നു.
അദ്ദേഹത്തിന്റെ പ്രസ്താവന: “സനാതന ധർമ്മം തുടച്ചുനീക്കപ്പെടണമെന്ന തിരു ഉദയനിധിയുടെ കപട പ്രസ്താവന ഏറ്റവും ദൗർഭാഗ്യകരമാണ്. ഈ രാജ്യത്തെ കോടിക്കണക്കിന് ആളുകൾ സനാതന ധർമ്മത്തിന്റെ തത്വങ്ങൾ ചെറുതോ വലുതോ ആയി പിന്തുടരുന്നു. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ സനാതന ധർമ്മ ക്ഷേത്രങ്ങൾ തമിഴ്നാട്ടിലാണ് – തഞ്ചാവൂരിൽ, ശ്രീരംഗത്തിൽ, തിരുവണ്ണാമലയിൽ, ചിദംബരത്തിൽ, മധുരയിൽ, ശുചീന്ദ്രത്തിൽ, രാമേശ്വരത്ത് അങ്ങനെ പലതും, ”സിംഗ് പറഞ്ഞു.
ഉത്തരവാദിത്തമുള്ള ഒരു രാഷ്‌ട്രീയക്കാരന്റെ ഇത്തരം സമീപനം തീർത്തും അംഗീകരിക്കാനാവില്ല. ഇത് ഞെട്ടിക്കുന്നതാണ്. മഹത്തായ തമിഴ് സംസ്കാരത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്. പക്ഷേ ഉദയനിധിയുടെ വീക്ഷണത്തോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട്. അദ്ദേഹം പറഞ്ഞു.
Comments