ഹൈന്ദവവിശ്വാസങ്ങളെ ഡിഎംകെ അന്നും ഇന്നും അധിക്ഷേപിച്ചിട്ടുണ്ട്. സനാതന ധർമ്മത്തെയും ഹൈന്ദവ വിശ്വാസികളെയും അതിക്രമിക്കുന്നത് ഡിഎംകെയുടെ ഉദയം മുതൽ തന്നെ ആരംഭിച്ചിരുന്നു. അതിന്റെ ബാക്കിപത്രമാണ് കഴിഞ്ഞദിവസം സനാതന ധർമ്മത്തെയും അതുവഴി ഹൈന്ദവ വിശ്വാസികളെയും തുടച്ചുനീക്കണമെന്നുള്ള ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ഇതിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയ മുൻ പ്രസ്താവനകൾ ഇപ്പോൾ വലിയ ചർച്ചകളാകുകയാണ്. ഹിന്ദു വിവാഹങ്ങളിൽ നടക്കുന്ന വൈദിക ചടങ്ങുകളെ വിമർശിക്കുന്ന എംകെ സ്റ്റാലിന്റെ വീഡിയോ ഇതിന് തെളിവായി അവകതരിപ്പിക്കുകയാണ് സമൂഹമാദ്ധ്യമത്തിൽ.
ദ്യശ്യങ്ങലിൽ ഹൈന്ദവ വിവാഹചടങ്ങിലെ ആചാരങ്ങളെ സ്റ്റാലിൻ. വിവാഹസമയത്ത് വധൂവരന്മാരെ നിലത്തിരുത്തി എന്നും പുരോഹിതൻ എന്തോക്കെയാ പറയുകയാണെന്നും അതിന്റെ അർത്ഥം ആർക്കും അറിയില്ലെന്നുമാണ് സ്റ്റാലിന്റെ വാദം. പവിത്രമായ അഗ്‌നി എല്ലാരുയും ബുദ്ധിമുട്ടിക്കുകയാണ്. ഹോമകുണ്ഡത്തിലെ പുക കണ്ണുനീർ ഉളവാക്കുന്നതും പുരോഹിതൻ മന്ത്രങ്ങൾ ഉരുവിടുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങളെയെല്ലാം സ്റ്റാലിൻ പരിഹസിച്ചു. മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളോട് ഉപമിച്ച് സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശത്തിന് തിരിച്ചടി നേരിട്ട ഉദയനിധി സ്റ്റാലിൻ ഉൾപ്പെട്ട മറ്റൊരു വിവാദത്തിനിടയിലാണ് ഈ വീഡിയോ വീണ്ടും ഉയർന്നുവന്നിരിക്കുന്നത്. ഈ പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്.
Comments