ന്യൂഡൽഹി: അന്യമതങ്ങളെ അധിക്ഷേപിക്കുന്നതാണോ അഭിപ്രായ സ്വതന്ത്ര്യമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഉദയനിധി സ്റ്റാലിൻ വിഷയത്തിലെ കോൺഗ്രസ് നിലപാടിനെ വിമർശിച്ചാണ് ഹിമന്ത ബിശ്വ ശർമ്മ ഇത് പറഞ്ഞത്. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് ഡിഎംകെയുടെ അഭിപ്രായമാണെന്നായിരുന്നു കോൺഗ്രസ് വാദം. സനാതന സംസ്‌കാരത്തെ തന്നെ ഇല്ലാതാക്കണെന്നത് വംശീയ പരാമർശമാണെന്നിരിക്കെയാണ് കോൺഗ്രസിന്റെ ഭാഷ്യം.
‘സ്റ്റാലിനോടല്ല കോൺഗ്രസിനോടാണ് ചോദിക്കാനമുള്ളത്. നാളെ മുസ്ലീങ്ങളെക്കുറിച്ചോ ക്രിസ്ത്യാനികളെക്കുറിച്ചോ ഇത്തരമൊരു പ്രസ്താവന നടത്തിയാൽ, അത് അഭിപ്രായസ്വാതന്ത്ര്യമായി കോൺഗ്രസ് കണക്കാക്കുമോ? ഹിന്ദുവായാലും ഇസ്ലാമായാലും ക്രിസ്തുമതായാലും എന്തിനാണ് ഇതെല്ലാം ഇല്ലാതാക്കുമെന്ന് പറയുന്നത്. ഇത് ശരിയല്ല. ഇതിനെല്ലാം പ്രധാന ഉത്തരവാദി കോൺഗ്രസും രാഹുലുമാണ്’
തനിക്ക് സ്റ്റാലിനോടല്ല കോൺഗ്രസിനോടാണ് ചോദിക്കാനമുള്ളതെന്നും നാളെ മുസ്ലീങ്ങളെക്കുറിച്ചോ ക്രിസ്ത്യാനികളെക്കുറിച്ചോ ഇത്തരമൊരു പ്രസ്താവന നടത്തിയാൽ അത് അഭിപ്രായസ്വാതന്ത്ര്യമായി കോൺഗ്രസ് കണക്കാക്കുമോ എന്ന് ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു. ഹിന്ദുവായാലും ഇസ്ലാമായാലും ക്രിസ്തുമതായാലും എന്തിനാണ് ഇല്ലാതാക്കുമെന്ന് പറയുന്നതെന്നും ഇത് ശരിയല്ലെന്നും ഇതിനെല്ലാം പ്രധാന ഉത്തരവാദി കോൺഗ്രസും രാഹുലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments