നടൻ വിശാലിന്റെ പുതിയ ചിത്രമാണ് മാർക്ക് ആന്റണി. കഴിഞ്ഞ ദിവസമാണ് മാർക്ക് ആന്റണിയുടെ ട്രെയിലർ പുറത്തിറങ്ങിയത്. ഇതോടെ തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ആക്ഷനും കോമഡിയും ഒരു പോലെ നിറഞ്ഞ ട്രെയിലറിൽ സിൽക് സ്മിതയും രംഗപ്രവേശം നടത്തുന്നു എന്നതാണ് പ്രക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മണ്മറഞ്ഞ താരവുമായി സാമ്യതയുള്ള വിഷ്ണുപ്രിയ ഗാന്ധിയാണ് സിൽക്ക് സ്മിതയെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. സിൽക്ക് സ്മിതയുടെ കാമിയോ രംഗത്തിന്റെ ഭാഗങ്ങൾ ട്രെയിലറിൽ ഇടം പിടിച്ചിട്ടുണ്ട്.

ടൈം ട്രാവൽ ഗ്യാംഗ്സ്റ്റർ ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു ദിവസത്തിനുള്ളിൽ 18 മില്യൺ കാഴ്ചക്കാരെയാണ് ട്രെയിലർ നേടിയത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസ് സെപ്റ്റംബർ 15നാണ്.
എസ് ജെ സൂര്യ നായകനോളം പ്രാധാന്യമർഹിക്കുന്ന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ജയിലർ സിനിമയിലൂടെ ശ്രദ്ധേയനായ തെലുങ്ക് താരം സുനിൽ, റിതു വർമ, അഭിനയ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം, കനൽ കണ്ണൻ, രവി വർമ, പീറ്റർ ഹെയ്ൻ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സ്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം.
















Comments