ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം കനത്തതോടെ ഉദയനിധി സ്റ്റാലിന്റെ സുരക്ഷ വർദ്ധിപ്പിച്ച് തമിഴ്‌നാട് സർക്കാർ. സനാതന ധർമ്മത്തെ അധിക്ഷേപിക്കുകയും തുടച്ചുനീക്കണമെന്നുമായിരുന്നു ഉദയനിധിയുടെ ആവശ്യം. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നായി വലിയ പ്രതിഷേധമാണ് ഉയർന്നത്. ക്യാബിനറ്റ് പദവിയിലിരിക്കെയാണ് ഉദയനിധിയുടെ വംശീയ പരാമർശം നടത്തിയത്.
കഴിഞ്ഞ ദിവസം ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്നായിരുന്നു സ്റ്റാലിൻ ആവശ്യപ്പെട്ടത്. മാറാരോഗങ്ങളെപ്പോലെ തുടച്ചുനീക്കപ്പടേണ്ട ഒന്നാണ് ഹിന്ദുമതമെന്നും അതിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഉദയനിധി പറഞ്ഞു. ഡിഎംകെ അനുകൂല സംഘടന നടത്തിയ ‘സനാതന ധർമ്മം ഉന്മൂലന സമ്മേളന’ത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉദയനിധി.
Comments