ജയ്പൂർ: സ്ത്രീകളുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ആകോശത്തോളം സാദ്ധ്യതകൾ ഇന്ന് രാജ്യത്തുണ്ടെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. ‘രാഷ്‌ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം’ എന്ന വിഷയത്തിൽ രാജസ്ഥാൻ മഹാറാണി മഹാവിദ്യാലയത്തിലെ വിദ്യാർത്ഥികളുമായി നടന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണം, സൈന്യം, കോർപ്പറേറ്റ് രംഗം എന്നീ മേഖലകളിൽ ലോകത്തിന്റെ വിവിധ കോണുകളിൽ സ്ത്രീകളുടെ സാന്നിധ്യമുണ്ട്. ഈ മേഖലകളിൽ വിജയത്തിന്റെ പുതിയ ചുവടുകൾ സ്ത്രീകൾ നേടുമ്പോൾ അതിനുള്ള സാദ്ധ്യതകൾ ആകാശത്തോളമാണെന്നാണ് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.
രാജ്യത്തിന്റെ വളർച്ചയ്‌ക്ക് സ്ത്രീകളുടെ സംഭാവന അത്യന്താപേക്ഷികമാണ്. 50ലധികം വരുന്ന സ്ത്രീകളിലൂടെ രാജ്യം പുരോഗതി കൈവരിക്കുകയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ദിവസം വിദൂരമല്ല. സ്ത്രീകൾക്ക് സഭകളിൽ വൈകാതെ സംവരണം ലഭിച്ചാൽ 2047ന് മുമ്പ് ഇന്ത്യ ലോകശക്തിയാകുമെന്നും ഉപരാഷ്‌ട്രപതി പ്രസിഡന്റ് ജഗ്ദീപ് ധൻകർ പറഞ്ഞു.
സ്ത്രീകൾ അവരുടെ ഭാവി സ്വയം തിരഞ്ഞെടുക്കണം. പുരുഷന്മാരെ ആശ്രയിക്കാതെ സ്ത്രീകൾ സ്വയം പര്യാപ്തത നേടണം, മറ്റുളളവരെ ആശ്രയിക്കാതെ ജീവിക്കാനും സ്ത്രീകൾക്ക് കഴിയണം. വിജയിക്കാനായില്ലെങ്കിൽ സമ്മർദ്ദത്തിലാകരുതെന്നും പരാജയത്തെ ഭയപ്പെടരുതെന്നും മനസ്സിൽ വരുന്ന ആശയങ്ങളെ നടപ്പിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Comments