ത്രില്ലർ ചിത്രങ്ങൾ സംവിധാനം ചെയ്ത് ഹിറ്റായ സംവിധായകനാണ് ജീത്തുജോസഫ്. ‘ദൃശ്യം’ എന്ന മോഹൻലാൽ ചിത്രം ഒരുക്കി ദേശീയതലത്തിൽ ജീത്തു പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും താരമാണ് അദ്ദേഹം. ഇപ്പോഴിതാ ജീത്തു വീണ്ടും ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
‘DRISHYAM’ DIRECTOR’S NEXT ANNOUNCED… JEETHU JOSEPH COLLABORATES WITH JUNGLEE PICTURES & CLOUD 9 PICTURES… #JungleePictures [producers of #BadhaaiHo, #BadhaaiDo, #Raazi, #Talvar, #DoctorG and #BareillyKiBarfi] in collaboration with #Cloud9Pictures [#MeenuAroraa] announces its… pic.twitter.com/8zNc0hHLni
— taran adarsh (@taran_adarsh) September 4, 2023
ജംഗ്ലീ പിക്‌ചേഴ്‌സും ക്ലൗഡ് 9 പിക്‌ചേഴ്‌സും ചേർന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ത്രില്ലർ ഡ്രാമ ചെയ്യാൻ പ്രാഗൽഭ്യമുള്ള സംവിധായകനാണെന്ന് ജിത്തു തെളിയിച്ചിട്ടുണ്ട്. അതേ വിഭാഗത്തിൽപ്പെടുന്നതാണ് വരാനിരിക്കുന്ന ബോളിവുഡ് ചിത്രവും. സത്യം വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു പോലീസ് ഓഫീസറുടെ യഥാർത്ഥകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്നാണ് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്.
2019-ൽ ഇമ്രാൻ ഹഷ്മിയും ഋഷി കപൂറും അഭിനയിച്ച ‘ദി ബോഡി’ ആണ് ജീത്തുജോസഫ് ഇതിനുമുൻപ് ഹിന്ദിയിലൊരുക്കിയ സിനിമ. ഹിന്ദിയിൽ രണ്ടാമത്തെ ചിത്രം ചെയ്യാനായി ഒരു മികച്ച തിരക്കഥയ്‌ക്കായുള്ള കാത്തിരിപ്പിലായിരുന്നു താനെന്നും ഇത് അത്തരത്തിൽ ഒന്നാണെന്നും ജീത്തുജോസഫ് പറയുന്നു.
















Comments