ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിന്റെ ജേഴ്‌സിയിൽ ടീം ഭാരത് എന്ന് ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി മുൻ താരം വിരേന്ദർ സെവാഗ്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയെന്ന് മാറ്റി ഭാരത് എന്ന് ജേഴ്‌സിയിൽ ചേർക്കണമെന്നതാണ് താരത്തിന്റെ ആവശ്യം. രാജ്യത്തിനായി ടീം കളിക്കാനിറങ്ങുമ്പോൾ ഭാരതമെന്ന പേരിൽ ഇറങ്ങണം, അത് മറ്റൊരു സന്തോഷമാണെന്നും സേവാഗ് പറഞ്ഞു.
1996-ൽ ലോകകപ്പ് കളിക്കാനായി നെതർലാൻഡ് ടീം എത്തിയത് ഹോളണ്ട് എന്ന പേരിലായിരുന്നു. 2003ൽ ടീമിനെ വീണ്ടും കാണുമ്പോൾ അവർ നെതർലാൻഡ് ആയിരുന്നു. ബ്രിട്ടീഷുകാർ മ്യാൻമറിന്റെ ബെർമ്മയെന്ന യാഥാർത്ഥ പേര് മാറ്റി. അവർ മടങ്ങിയപ്പോൾ പഴയപേര് വീണ്ടും അവർ സ്വീകരിച്ചു. ചിലർ ബ്രിട്ടീഷുകാർ നൽകിയ പേര് തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Team India nahin #TeamBharat.
This World Cup as we cheer for Kohli , Rohit , Bumrah, Jaddu , may we have Bharat in our hearts and the players wear jersey which has “Bharat” @JayShah . https://t.co/LWQjjTB98Z— Virender Sehwag (@virendersehwag) September 5, 2023
“>
എനിക്ക് രാഷ്‌ട്രീയത്തിൽ ഒട്ടും താൽപ്പര്യമില്ല. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ട് പ്രമുഖ പാർട്ടികളും സമീപിച്ചിട്ടുണ്ട്. കലാ- കായിക രംഗങ്ങളിലുളളവർ രാഷ്‌ട്രീയത്തിൽ വരരുത് എന്നതാണ് എന്റെ നിലപാട്. അധികാരങ്ങൾക്കും പാർട്ട് ടൈം എംപി ആകുന്നത് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നതല്ലെന്നും താരം ട്വിറ്ററിൽ വ്യക്തമാക്കി.
In the 1996 World Cup ,Netherlands came to play in the World cup in Bharat as Holland. In 2003 when we met them, they were the Netherlands & continue to be so.
Burma have changed the name given by the British back to Myanmar.
And many others have gone back to their original name— Virender Sehwag (@virendersehwag) September 5, 2023
“>
Comments