കോട്ടയം: കനത്ത പോളിംഗ് രേഖപ്പെടുത്തി പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു.71.68 ശതമാനം പോളിംഗാണ് വൈകുന്നേരം അഞ്ച് മണി വരെ രേഖപ്പെടുത്തിയത്. പോളിംഗ് സമയം അവസാനിച്ചെങ്കിലും വോട്ടവകാശം വിനിയോഗിക്കാനെത്തുന്നവരുടെ നീണ്ട ക്യൂവാണ് വിവിധ ബൂത്തുകളിലും.
2021-ൽ 74.84 ശതമാനമായിരുന്നു പോളിംഗ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്‌ജെൻഡറുകളുമടക്കം 1,76,417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 182 ബൂത്തുകളിലായി 957 പുതിയ വോട്ടർമാരാണുള്ളത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.
Comments