കോട്ടയം ; സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പുതുപ്പള്ളി എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക്ക് സി.തോമസിന്റെ ഭാര്യ ഗീതു തോമസ് നൽകിയ പരാതിയിൽ കേസെടുത്തു. ഫാന്റം പൈലി എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്.
സ്‌ത്രീകളുടെ അന്തസ്സ് കെടുത്തുന്ന പ്രവൃത്തികൾക്കെതിരെ ഐപിസി 509 വകുപ്പ്, കേരള പൊലീസ് ആക്‌ടിലെ 119 വകുപ്പ്, സമൂഹമാധ്യങ്ങളിലൂടെ സ്‌ത്രീകളെ അപമാനിക്കുന്നതിനെതിരെ കേരള പോലീസ് ആക്‌ടിലെ 120 വകുപ്പ് എന്നിവ പ്രകാരമാണു മണര്‍കാട് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്‌തത്.
കഴിഞ്ഞ ദിവസമാണു ഗീതു കോട്ടയം എസ്പി ഓഫിസിൽ നേരിട്ടെത്തി പരാതി നൽകിയത്. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്‌ക്ക് സഹതാപവോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു പ്രചാരണം. ഒൻപതു മാസം ഗർഭിണിയായ തന്നെ ‘ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്നു പരിഹസിച്ചത് ഏറെ വേദനിപ്പിച്ചതായി ഗീതു പറഞ്ഞിരുന്നു
Comments