കൊൽക്കത്ത: സാമ്പത്തിക തട്ടിപ്പ് കേസിൽ തൃണമൂൽ എംപിയും നടിയുമായ നുസ്രത്ത് ജഹാനെ ഇഡി ചോദ്യം ചെയ്യും. സെപ്തംബർ 12-ന് കൊൽക്കത്തയിൽ ഹാജരാകാനാണ് ഇഡി അറിയിച്ചിരിക്കുന്നത്. ഫ്‌ലാറ്റുൾ നൽകാമെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് പലരിൽ നിന്നും പണം വാങ്ങി എന്നതാണ് നുസ്രത്ത് ജഹാനെതിരായുള്ള കേസ്.
ബിജെപി നേതാവായ ശങ്കുദേബ് പാണ്ഡയുടെ പരാതിയിലാണ് നുസ്രത്തിനെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. എന്നാൽ തനിയ്‌ക്കെതിരായ എല്ലാ ആരോപണങ്ങളും തെറ്റാണെന്നാണ് നുസ്രത്ത് ജഹാന്റെ വാദം. ഫ്‌ലാറ്റുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യൻ ഓവർസീസ് ബാങ്കിലെ 429 ജീവനക്കാരിൽ നിന്നാണ് നുസ്രത്ത് പണം വാങ്ങിയതെന്നും എന്നാൽ ഇവർക്ക് ഫ്‌ളാറ്റ് നൽകിയില്ലെന്നുമാണ് പരാതിയിൽ പറയുന്നത്.
സെവൻ സെൻസ് ഇന്റർനാഷണൽ കമ്പനിയുടെ ഡയറക്ടറായിരുന്നു നുസ്രത്ത് ജഹാൻ. 429 പേരിൽ നിന്നും 5.5 ലക്ഷം രൂപ വീതം പണം വാങ്ങിയെന്നാണ് നുസ്രത്ത് ജഹാനെതിരെ ഉയരുന്ന ആരോപണം.
















Comments