ചെന്നൈ: സനാതന ധര്‍മ്മത്തെ കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ദേശീയവനിതാ കമ്മിഷന് അംഗവും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദര്‍.
‘ഞാന്‍ ഒരു മുസ്ലീം പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളാണ്. എന്നിട്ടും ആളുകള്‍ എനിക്കായി ക്ഷേത്രം പണിതു. അതാണ് സനാതന ധര്‍മ്മം. എല്ലാവരെയും തുല്യരായി കാണുക. വിശ്വാസം, ബഹുമാനം, സ്നേഹം എന്നതാണ് സനാതന ധര്‍മ്മത്തിന്റെ തത്വം. ഈ സത്യം ഡികെ ചെയര്മാന് കെ വീരമണി അംഗീകരിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഡിഎംകെ നിഷേധിക്കുന്നു? പരാജയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനുള്ള അവരുടെ മുടന്തന്‍ മാര്‍ഗ്ഗം മാത്രം.’ ഖുശ്ബു എക്സില്‍ കുറിച്ചു.
ചെന്നൈയില്‍ നടന്ന പരിപാടിയിലായിരുന്നു സനാതനധര്‍മത്തെ കുറിച്ച് ഉദയനിധിയുടെ വിവാദപരാമര്‍ശം. സനാതന ധര്‍മം മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളെ പോലെയാണെന്നും അത് എതിര്‍ക്കുകയല്ല, നശിപ്പിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഉദയനിധിയുടെ പരാമര്‍ശം
Comments