കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി എ.സി മൊയ്തീൻ 11-ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശം. ചോദ്യം ചെയ്യലിന് സാവകാശം നൽകണമെന്ന് എ.സി മൊയ്തീൻ ആവശ്യപ്പെട്ടെങ്കിലും ഇ.ഡി ആവശ്യം തള്ളുകയായിരുന്നു.
14-ാം തീയതി വരെയാണ് സമയം ചോദിച്ചിരുന്നത്. എന്നാൽ 11-ന് രാവിലെ 11 മണിക്ക് ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിനും സാധ്യതയുണ്ട്. കേസിൽ അറസ്റ്റിലായവരുടെയും ചോദ്യം ചെയ്തവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അടുത്ത നീക്കം.
ഇതിനിടെ അറസ്റ്റിലായ ബിനാമികളായ പി. സതീഷ് കുമാറിനേയും പി.പി കിരണിനേയും നാല് ദിവസം ഇഡി കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച രാത്രിയിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കിരണിന് ബാങ്കിൽ അംഗത്വം ഇല്ലെന്നരിക്കേ ഇയാൾക്ക് വായ്പ നൽകാൻ ഒട്ടേറെപ്പേരുടെ രേഖകൾ ഉപയോഗപ്പെടുത്തിയിരുന്നു. ബാങ്കിൽ നിന്ന് കിരണിന് 24.56 കോടി രൂപ വായ്പയായി ലഭിച്ചിരുന്നതായി ഇ.ഡി കോടതിയിൽ വ്യക്തമാക്കി. കൈപ്പറ്റുന്ന പണം ബിനാമിയായ സതീഷ്‌കുമാർ രാഷ്‌ട്രീയ പ്രമുഖർക്ക് കൈമാറിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
















Comments