തിരുവനന്തപുരം: കാട്ടാക്കടയിൽ ബന്ധുക്കൾ ചേർന്ന് മദ്ധ്യവയസ്‌കനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. പൂവച്ചൽ സ്വദേശി ജലജൻ ആണ് മരിച്ചത്. സഹോദരിയുടെ മകളുടെ ഭർത്താവും ബന്ധുക്കളും ചേർന്നാണ് ജലജനെ മർദ്ദിച്ചത്.
സംഭവത്തിൽ സുനിൽ, ബാബു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ജലജനെ തുടരെ മർദ്ദിക്കുകയും കല്ല് ഉപയോഗിച്ച് തലയ്‌ക്കടിയ്‌ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ജലജൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കേസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
















Comments