സാമ്പത്തിക ഞെരുക്കത്തിൽ പാടുപ്പെടുന്ന സമയത്ത് ഏറെ ആശ്വസം നൽകുന്നവയാണ് ലോണുകൾ. എന്നാൽ ലോൺ നേടിയെടുക്കാനായി ബാങ്കുകൾ കയറി ഇറങ്ങുന്ന ബുദ്ധിമുട്ടോർക്കുമ്പോൾ ഒരു പക്ഷേ നാം ഒരു പിടി പിന്നോട്ട് പോകാം. എന്നാൽ ഇനി ആ പ്രശ്‌നമില്ല, ഞൊടിയിടയിൽ ലോൺ വ്യക്തിഗത വായ്പ നൽകാനൊരുങ്ങുകയാണ് ഫെഡറൽ ബാങ്ക്. ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് വഴിയാണ് ലോൺ സൗകര്യമൊരുക്കുന്നത്.
മുൻകൂർ അനുമതിയുള്ള വായ്പ ലഭ്യമാകുമെന്നാണ് ഫെസഡറൽ ബാങ്ക് അറിയിച്ചിരിക്കുന്നത്. അതിവേഗത്തിൽ സാമ്പത്തിക സേവനങ്ങളും ഇടപാടുകാർക്ക് ലഭ്യമാക്കാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് ഈ വിപ്ലവകരമായ നീക്കത്തിലൂടെ പ്രതിഫലിക്കുന്നത്. ഫെഡറൽ ബാങ്കിന്റെ വാട്‌സ്ആപ്പ് നമ്പറായ 9633600800 എന്ന നമ്പറിൽ Hi സന്ദേശം അയച്ചാാൽ പ്രീ ഇപ്രൂവ്ഡ് പേഴ്‌സണൽ ലോണുകൾ നേടാൻ കഴിയും. ചാറ്റുകളിലൂടെ മറ്റ് വിശദാംശങ്ങൾ ലഭിക്കുന്നതാണ്.
Comments