‘കുഷി’യുടെ വിജയാഘോത്തിന്റെ ഭാഗമായി വിശാഖപട്ടണത്തിലെ സിംഹാചല ക്ഷേത്രത്തിൽ ദർശനം നടത്തി വിജയ് ദേവരകൊണ്ട. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും വിജയ ദേവരകൊണ്ട പങ്കെടുത്തു.
ക്ഷേത്രത്തിൽ തടിച്ചുകൂടിയ ആരാധകരോട് വിജയ് ദേവരകൊണ്ട സംസാരിക്കുകയും ചിത്രം വിജയിപ്പിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു. താൻ ആദ്യമായാണ് സിംഹാചലക്ഷേത്രത്തിൽ ദർശനം നടത്തുന്നതെന്നും ക്ഷേത്രത്തിലെത്താൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണറായി മാറിയ ചിത്രമാണ് അടുത്തിടെ ഇറങ്ങിയ ‘കുഷി’. സെപ്തംബറിൽ ഒന്നിന് തിയേറ്ററിലെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശിവ നിർവാണ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് ദേവരകൊണ്ടയും സാമന്തയുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 70 കോടിയിലധികം കളക്ഷൻ നേടി.
















Comments