സനാതന ധർമ്മത്തെ അധിക്ഷേപിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ മലേഷ്യൻ ഹിന്ദു സംഘം രംഗത്ത്. ഉദയനിധിക്കെതിരെ കേസെടുക്കണമെന്നും ഇയാൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഭാരത സർക്കരിനോട് മലേഷ്യൻ ഹിന്ദു സംഘം ആവശ്യപ്പെട്ടു. മലേഷ്യയിലെ കൗൺസിലർക്ക് എഴുതിയ കത്തിലാണ് ആവശ്യം. ഉദയനിധിയുടെ
മലേഷ്യയിലെ ഹിന്ദുക്കൾക്ക് വേണ്ടി സ്റ്റാലിന്റെ വംശീയ പരാമർശത്തെ ശക്തമായി എതിർക്കുന്നു. സനാതന ധർമ്മത്തെ മറരോഗങ്ങലുമായി താരതമ്യം ചെയ്തതും ഉന്മൂലനം ചെയ്യുമെന്ന് പറയുന്നതിലും കടുത്ത പ്രതിഷേധം അറിയിക്കുന്നു. വംശഹത്യയ്‌ക്കാണ് ആഹ്വാനം ചെയ്യുന്നത്. രാജ്യത്തെ മതസൗഹാർദ്ധത്തെ തകർക്കുന്നതാണ് ഉദയനിധിയുടെ വാക്കുകൾ എന്നും മലേഷ്യൻ ഹിന്ദു സംഘം ആരോപിച്ചു.
കഴിഞ്ഞ ദിവസം ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്നായിരുന്നു സ്റ്റാലിൻ ആവശ്യപ്പെട്ടത്. മാറാരോഗങ്ങളെപ്പോലെ തുടച്ചുനീക്കപ്പടേണ്ട ഒന്നാണ് ഹിന്ദുമതമെന്നും അതിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഉദയനിധി പറഞ്ഞു. ഡിഎംകെ അനുകൂല സംഘടന നടത്തിയ ‘സനാതന ധർമ്മം ഉന്മൂലന സമ്മേളന’ത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉദയനിധി.
Comments