തിരുവനന്തപുരം: ജന്മാഷ്ടമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധർമ്മങ്ങൾക്കെതിരായ ധർമ്മ നിർവഹണത്തിന്റെയും കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങൾ ശ്രീകൃഷ്ണ സങ്കൽപത്തെ നെഞ്ചേറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്.
‘അധർമ്മങ്ങൾക്കെതിരായ ധർമ്മ നിർവഹണത്തിന്റെയും കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങൾ ശ്രീകൃഷ്ണ സങ്കൽപത്തെ നെഞ്ചേറ്റുന്നത്. ഈ ശ്രീകൃഷ്ണ ജയന്തി സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവർക്കും ആശംസകൾ’- അദ്ദേഹം കുറിച്ചു.
സംസ്ഥാന വ്യാപകമായി നടക്കുന്ന ശോഭയാത്രകളിൽ ഏകദേശം രണ്ട് ലക്ഷത്തോളം കുട്ടികളാണ് കൃഷ്ണവേഷം അണിയുന്നത്. വൻ ഒരുക്കങ്ങളാണ് ഇതിനോടനുബന്ധിച്ച് നടക്കുന്നത്.
















Comments