ചെന്നൈ: ജി20 ഉച്ചകോടിയോടനുബന്ധിച്ച് ഡൽഹിയിലെ പ്രഗതി മൈതാനത്ത് നടരാജ വിഗ്രഹം സ്ഥാപിച്ചതിൽ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ലോകത്തെ ഏറ്റവും വലിയ നടരാജ വിഗ്രഹമാണ് വേദിക്ക് മുന്നിൽ പണി തീർത്തിരിക്കുന്നത്. 27 അടിയാണ് വിഗ്രഹത്തിന്റെ ഉയരം. തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ നിന്നുള്ള ശില്പികളാണ് വിഗ്രഹം പണിതിരിക്കുന്നത്. ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരം വിളിച്ചോതുന്ന നടരാജ വിഗ്രഹം സ്ഥാപിച്ചതിന് എക്‌സിലൂടെയാണ് പ്രധാനമന്ത്രിക്ക് അണ്ണാമലൈ നന്ദി അറിയിച്ചത്.
‘തമിഴ്‌നാട്ടിലെ സ്വാമിമലയിൽ നിന്നുള്ള ശിൽപികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ഭാരത മണ്ഡപത്തിൽ നടരാജ വിഗ്രഹം സ്ഥാപിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിക്കുന്നു. ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവുമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ നടരാജ വിഗ്രഹത്തിലൂടെ ലോകം സാക്ഷ്യം വഹിക്കുന്നത്’- അണ്ണാമലൈ എക്സിൽ കുറിച്ചു.
We thank our Hon PM Thiru @narendramodi avl for recognising the prowess of our sculptors from Swamimalai, TN & for the installation of the 27-foot Lord Nataraja’s Statue in Bharat Mandapam ahead of the G20 summit.
The world will witness the World’s Largest Nataraja Statue, a… https://t.co/JhyvPwAzRC pic.twitter.com/ozl3uWPcrX
— K.Annamalai (@annamalai_k) September 6, 2023
“>
‘പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലെ നടരാജ വിഗ്രഹം ഇന്ത്യയുടെ പഴക്കമുള്ള കലാവൈഭവത്തിന്റെയും പാരമ്പര്യത്തിന്റെയും തെളിവാണെന്ന് ‘ പ്രധാനമന്ത്രിയും പറഞ്ഞിരുന്നു. ജി20 ഉച്ചകോടിയ്‌ക്കായി എത്തുന്ന അതിഥികളെ സ്വാഗതം ചെയ്യാനാണ് 27 അടി ഉയരമുള്ള നടരാജ വിഗ്രഹം ഭാരത് മണ്ഡപത്തിൽ നിർമ്മിച്ചിരിക്കുന്നത്. അഷ്ടധാതുക്കളാൽ വാർത്തെടുത്ത നടരാജ വിഗ്രഹത്തിന് 18 ടൺ ഭാരമാണുള്ളത്
















Comments