ന്യൂഡൽഹി : ‘മിഷൻ റാണിഗഞ്ച് ‘ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പേര് ‘ ദി ഗ്രേറ്റ് ഭാരത് റെസ്ക്യൂ ‘ എന്ന് മാറ്റി നടൻ അക്ഷയ് കുമാർ . ഭാരതം എന്ന പേരുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് അക്ഷയ്കുമാറിന്റെ പുതിയ തീരുമാനം . വരാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ നിർമ്മാതാക്കൾ ഇക്കാര്യം പ്രഖ്യാപിച്ചു.
റാണിഗഞ്ച് കൽക്കരിപ്പാടത്തിലെ ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭാരതത്തിന്റെ കൽക്കരി ഖനി രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ അന്തരിച്ച ജസ്വന്ത് സിംഗ് ഗില്ലിന്റെ വീരകൃത്യമാണ് ചിത്രത്തിന് അടിസ്ഥാനം. 1989 നവംബറിൽ റാണിഗഞ്ചിലെ കൽക്കരി ഖനിയിൽ വെള്ളം കയറി കുടുങ്ങിപ്പോയ എല്ലാ ഖനിത്തൊഴിലാളികളെയും രക്ഷിക്കുന്നതിൽ വീരനായ ജസ്വന്ത് സിംഗ് ഗിൽ ഒരു പ്രധാന പങ്ക് വഹിച്ചു.
ദൃഢത, നിശ്ചയദാർഢ്യം, വീര്യം എന്നിവയെ പ്രതിനിധീകരിക്കുന്ന ചിത്രമാണിത് . ടിനു സുരേഷ് ദേശായിയുടെ അടുത്ത ത്രില്ലർ ചിത്രം കൂടിയാണിത് . ജസ്വന്ത് സിംഗ് ഗില്ലിന്റെ വീര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറാണ് . ചിത്രത്തിന്റെ ടീസർ സെപ്റ്റംബർ 7 ന് പുറത്തിറങ്ങും, ഒക്ടോബർ 6 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Comments