സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ആധുനിക സമൂഹത്തിൽ ദയ, കാരുണ്യം, മാനുഷിക പരിഗണന എന്നിവയെല്ലാം വെറും വാക്കുകളിൽ ഒതുങ്ങുന്ന കാഴ്ചകളാണ് നാം ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. സ്വാർത്ഥലാഭങ്ങൾക്ക് പുറകെ പായുന്ന സമകാലീന സമൂഹത്തിൽ കരളലിയിപ്പിക്കുന്ന വാർത്തകൾ വളരെ വേഗം ഇന്റർനെറ്റ് ലോകത്തെ പിടിച്ചു കുലുക്കാറുണ്ട്. അത്തരത്തിൽ ഒരു ചെറിയ കുട്ടിയുടെ പ്രവർത്തിക്കാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ കൈയ്യടികൾ ഉയരുന്നത്.
സ്‌കൂളിലേക്ക് പോകുകയായിരുന്ന ഒരു കൊച്ചുക്കുട്ടി വഴിയരികിലുണ്ടായിരുന്ന യാചകനെ ഊട്ടുന്ന ദൃശ്യങ്ങളാണ് നിമിഷ നേരങ്ങൾ കൊണ്ട് വൈറലായത്. തെരക്കിട്ടു പായുന്ന നഗരത്തിൽ ആ യാചകനെ നോക്കാൻ ആർക്കും സമയമുണ്ടായിരുന്നില്ല. എന്നാൽ അയാളുടെ ദൈന്യത ആ കൊച്ചു കണ്ണുകൾ തിരിച്ചറിഞ്ഞു. തന്റെ ബാഗിൽ നിന്നും ഭക്ഷണപാത്രമെടുത്ത് യാചകനു നേരെ നീട്ടിയപ്പോഴാണ് അദ്ദേഹം ഇരുട്ടിലാണെന്ന കാര്യം അവൾക്ക് മനസിലാവുന്നത്. ഉടനെ പാത്രം തുറന്ന് തനിക്കായി കൊണ്ടു വന്ന ഭക്ഷണം യാചകന് വാരിനൽകുകയായിരുന്നു. കുടിക്കാനായി വെള്ളവും നൽകി. കുട്ടിയുടെ അരികിലായി അമ്മ നിൽക്കുന്നതും വീഡിയോയിൽ കാണാം.
View this post on Instagram
“>
കണ്ണുനിറയ്‌ക്കുന്ന ഈ ദൃശ്യങ്ങൾ കണ്ട് നിരവധി ആളുകളാണ് കുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. അമ്മ നല്ല കാര്യങ്ങൾ പറഞ്ഞുകൊടുത്താണ് മകളെ വളർത്തിയതെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്‌ക്ക് നിമിഷ നേരം കൊണ്ട് 210K ലൈക്‌സാണ് നേടാൻ സാധിച്ചത്.
















Comments