ജപ്പാന്റെ ആദ്യ ചാന്ദ്രദൗത്യം വിജയകരം. SLIM എന്ന സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ എന്ന പേടകമാണ് ജപ്പാനീസ് ബഹികാരാശ ഏജൻസി ചന്ദ്രനിലേക്ക് അയച്ചത്. വരുന്ന വർഷമാദ്യം ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുമെന്നാണ് ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്‌സ വ്യക്തമാക്കുന്നത്.
ലാൻഡറിന്റെ വിക്ഷേപണം വിജയമായതിൽ ജാക്‌സയ്‌ക്ക് അഭിനന്ദനവുമായി ഇസ്രോയുമെത്തി. ആഗോള ബഹിരാകാശ സമൂഹത്തിന്റെ മറ്റൊരു വിജയകരമായ ചാന്ദ്ര ഉദ്യമത്തിന് ആശംസകൾ എന്നാണ് ഇസ്രോ എക്‌സിൽ കുറിച്ചത്.
Congratulations @JAXA_en on the successful launch of the SLIM lander to the moon.
Best wishes for another successful lunar endeavour by the global space community. https://t.co/7HSjtoFHx7— ISRO (@isro) September 7, 2023
200 കിലോഗ്രാം ഭാരമുള്ള പേടകമാണ് വിക്ഷേപിച്ചത്. തിരഞ്ഞെടുത്ത മേഖലയിൽ സുരക്ഷിതമായി ഇറങ്ങുന്നതിനുള്ള സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. നിശ്ചിത പ്രദേശത്ത് അല്ലാതെ ചന്ദ്രന്റെ പ്രതലത്തിലെവിടെ വേണമെങ്കിലും ഇറങ്ങാൻ കഴിയുന്ന പിൻ പോയിന്റ് ലാൻഡിംഗ് സാങ്കേതിക വിദ്യയാണ് ജപ്പാൻ പരീക്ഷിക്കുന്നത്. ബഹിരാകാശ മേഖലയിലെ പുത്തൻ പരീക്ഷണമാണ് ഇത്.
















Comments