തെന്നിന്ത്യൻ ‘ലേഡി സൂപ്പർ സ്റ്റാർ’ നയൻതാര ഇൻസ്റ്റഗ്രാമിൽ തിരിച്ചെത്തിയതോടെ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. അതെല്ലാം ആരാധകർ നിമിഷനേരം കൊണ്ടാണ് ഏറ്റെടുക്കുന്നത്. മാസങ്ങൾ മാത്രം പ്രായമുള്ള തങ്ങളുടെ പുത്രന്മാരോടൊപ്പമുള്ള ദമ്പതികളുടെ ആദ്യ ജന്മാഷ്ടമി ആഘോഷമാണിപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. തന്റെ പൊന്നോമനകളുമായി ജന്മാഷ്ടമി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
പൂജാ മുറിക്കരികിലായി ഉണ്ണിക്കണ്ണന്മാരായി നിൽക്കുന്ന ഉയിരിന്റെയും ഉലകിന്റെയും ചിത്രങ്ങളാണ് ദമ്പതികൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങളുടെ രണ്ട് ഉണ്ണിക്കണ്ണന്മാർക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് വിഘ്‌നേഷ് ശിവൻ മക്കളുടെ ചിത്രങ്ങൾ ആരാധകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. അതിനോടൊപ്പം ഏവർക്കും താരം ജന്മാഷ്ടമി ആശംസകളും നേർന്നിരുന്നു.
ചലച്ചിത്ര നിർമ്മാതാവും നടനുമായ പ്രതീപ് രംഗനാഥനുമായി അടുത്ത ചലച്ചിത്രത്തിനായുള്ള ഒരുക്കങ്ങളിലാണ് വിഘ്‌നേഷ്. ഷാരുഖാൻ നായകനായ ജവാനാണ് നയൻതാരയുടെ പുതിയ ചിത്രം. തമിഴ്, ഹിന്ദി, തെലുങ്ക്, ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
Comments