സാമൂഹികമായി അപകീർത്തിപ്പെടുത്തുന്ന രോഗങ്ങളുമായാണ് താരതമ്യം ചെയ്യേണ്ടത് ; എച്ച്‌ഐവിയും, കുഷ്ഠവും പോലെയാണ് സനാതനധർമ്മമെന്ന് എ രാജ

Published by
Janam Web Desk

ചെന്നൈ : തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ സനാതന ധര്‍മ്മ പ്രസ്താവനയെ പിന്തുണച്ച് എംപിയും ഡിഎംകെ നേതാവുമായ എ രാജ. സനാതന ധര്‍മ്മത്തെ സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ നിലപാട് മൃദുവായിരുന്നുവെന്ന് എ രാജ പറഞ്ഞു. സനാതന ധര്‍മ്മത്തെ എച്ച്‌ഐവിയോടും കുഷ്ഠരോഗത്തോടുമാണ് താരതമ്യം ചെയ്യേണ്ടതെന്ന് രാജ കൂട്ടിച്ചേര്‍ത്തു

സനാതനധർമ്മത്തെ ചില രോഗങ്ങളുമായി താരതമ്യം ചെയ്യണം, ഉദയനിധി അതിനെ ഡെങ്കിപ്പനിയുമായും മലേറിയയുമായും താരതമ്യം ചെയ്തു. എച്ച്‌ഐവി, കുഷ്ഠം തുടങ്ങിയ സാമൂഹികമായി അപകീർത്തിപ്പെടുത്തുന്ന രോഗങ്ങളുമായാണ് സനാതൻ ധർമ്മത്തെ താരതമ്യം ചെയ്യേണ്ടതെന്ന് രാജ പറഞ്ഞു.

അതേസമയം, ഐ.എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായ ബിഹാറിലെ രാഷ്‌ട്രീയ ജനതാദൾ നേതാവ് ജഗദാനന്ദ് സിംഗ് ഹിന്ദുക്കളെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരുന്നു. തിലകം ധരിച്ച് അലഞ്ഞുതിരിഞ്ഞവരാണ് ഇന്ത്യയെ അടിമകളാക്കിയതെന്ന് ജഗദാനന്ദ് സിംഗ് പറഞ്ഞു.

Share
Leave a Comment