ലക്നൗ: രാജ്യത്തെ മറ്റ് രാഷ്ട്രിയക്കാരേക്കാൾ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സിനെ നേടിയ രാജ്യത്തെ രണ്ടാമത്തെ രാഷ്ട്രീയ നേതാവായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 267,419 ഫോളോവേഴ്സിനെയാണ് യോഗി കഴിഞ്ഞമാസം മാത്രം എക്സിൽ നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഒന്നാം സ്ഥാനത്ത്. വേൾഡ് ഓഫ് സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ട കണക്കിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതി അതിരുകൾക്കപ്പുറമായതിനാൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹത്തിന് വൻ ആരാധക വൃന്ദംതന്നെയുണ്ട്.
മറ്റെല്ലാ രാഷ്ട്രീയ എതിരാളികളെയും മറികടന്നാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഈ നേട്ടം.
രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായിട്ടുകൂടി യുപിയെ വികസനത്തിലേക്ക് നയിച്ചതാണ് യോഗിയുടെ ജനപ്രീതി വർദ്ധിക്കുവാനുള്ള കാരണം. സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടത് തന്നെയാണ്. ഉന്നത വിദ്യാഭ്യാസം, വികസനം, സ്ത്രികൾക്കും കുട്ടികൾക്കുമായുള്ള നിയമങ്ങളും ആനുകൂല്യങ്ങളും, പെൻഷൻ, ജോലി തുടങ്ങിയ എല്ലാ മേഖലയിലും വികസനം എത്തിച്ച് സംസ്ഥാനത്തെ മുന്നോട്ടുനയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്സ് ഹാൻഡിൽ 6.32 ലക്ഷം പേരെയാണ് 30 ദിവസം കൊണ്ടുകൂട്ടിയത്. എന്നാൽ വേൾഡ് ഓഫ് സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ട കണക്കിൽ
രാഹുൽഗാന്ധി 61-ാം സ്ഥാനത്താണ്.
Comments