മുംബൈ : ദിനംപ്രതി പരസ്പരം ചെളിവാരിയെറിയുന്നത് തുടരുന്ന രാഖി സാവന്തും ഭര്‍ത്താവും ആദില്‍ഖാന്‍ ദുറാനിയും വീണ്ടും ആരോപണങ്ങളും വെല്ലുവിളികളുമായി രംഗത്തെത്തി. മീഡിയയക്ക് മുന്നില്‍ സംവാദത്തിന് തയ്യാറാണോ എന്ന വെല്ലുവിളിയുമായാണ് ആദില്‍ഖാന്‍ രംഗത്തെത്തിയത്. ‘ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു.മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ സംവാദത്തിന് തയ്യാറുണ്ടോ? അവിടെ നിങ്ങള്‍ നിങ്ങളുടെ നുണക്കഥ പറയൂ.. അതിന് തെളിവടക്കം അഞ്ച് ചോദ്യങ്ങള്‍ ഞാന്‍ ഉന്നയിക്കാം.
എനിക്ക് ഉറപ്പുണ്ട് നിനക്ക് അതിന് മറുപടിയൊന്നും ഉണ്ടാകില്ല. കാരണം നീയൊരു പെരുങ്കള്ളിയാണ്. തെളിവുകളും ചോദ്യങ്ങളുമായി തയ്യാറാണ്. ഞാന്‍ ഒന്നും മീഡിയയില്‍ ചോര്‍ത്തിയിട്ടില്ല. ഞാന്‍ എന്റെ അഭിഭാഷകരും പോലീസും ആയാകും എത്തുക. കാരണം എനിക്ക് ഇനിയും നിന്റെ കുടുക്കില്‍ കുരുങ്ങാന്‍ വയ്യ. അതിന് നിനക്ക് സമ്മതമല്ലെങ്കില്‍ നമുക്ക് കോടതിയില്‍ സംസാരിക്കാം. ദൈവ് ചെയ്ത് മാദ്ധ്യമങ്ങളെ വെറുതെ വിടൂ…ആദില്‍ഖാന്‍ പറഞ്ഞു.ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിച്ചപ്പോഴാണ് ആദില്‍ ഖാന്‍ വെല്ലുവിളി നടത്തിയത്.
മക്കയില്‍പ്പോയി ഉംറ ചെയ്തതിന് പിന്നാലെ താന്‍ ഇതുവരെ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലെന്ന് ?പറഞ്ഞ് നടി രാഖി സാവന്ത് ?ഃരംഗത്തെത്തിയിരുന്നു.പുറത്ത് വന്നത് വ്യാജവാര്‍ത്തയാണെന്നും ചിലര്‍ ഭര്‍ത്താവിനെ തട്ടിയെടുത്തെന്നും രാഖി ആരോപിച്ചു. ആദില്‍ ഖാന്‍ ദുറാനിയുമായുള്ള പ്രണയത്തിനു ശേഷമാണ് രാഖി ഇസ്ലാം മതം സ്വീകരിച്ചത്. ഫാത്തിമ എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാല്‍ രണ്ടുപേരും പിന്നീട് വേര്‍പിരിഞ്ഞതായും വാര്‍ത്തകള്‍വന്നിരുന്നു.
















Comments