അഗർത്തല: ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. പൗരാണിക കാലം മുതൽ തന്നെ ഭാരതീയ സംസ്‌കാരവുമായും ആധ്യാത്മികയും തമ്മിൽ ബന്ധമുണ്ടെന്ന് മണിക് സാഹ പറഞ്ഞു. ‘ദൈവിക സാന്നിധ്യമില്ലാതെ എന്ത് ചെയ്താലും അത് അപൂർണ്ണമാണ്. ക്ഷേത്രങ്ങൾ ലക്ഷ്യം വെക്കുന്നത് മനുഷ്യ സംസ്‌കാരത്തിന്റെ പുരോഗതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഗകുൽനഗറിലെ ഗുരു ഗോരഖ്‌നാഥ് ആശ്രമത്തിൽ രക്തദാന ക്യാമ്പും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ജന്മാഷ്ടമിയോടനുബന്ധിച്ചാണ് രത്കദാന ക്യാമ്പ് സംഘടിപ്പിച്ചത്. ത്രിപുരയിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ജന്മാഷ്ടമി. രക്തദാനം പൊലുള്ള പ്രവർത്തനങ്ങളിലൂടെ ഈ പുണ്യദിനത്തിന് പുതിയ മാനം കൈവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് വർഷത്തിന് ശേഷം, ആശ്രമത്തിൽ തിരിച്ചെത്തി, ശരിക്കും സംതൃപ്തി തോന്നുന്നു. ആളുകൾ ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദർശിക്കുന്നത് ആത്മീയ ഉണർവിന് കാരണമാകുമെന്നു അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ, എംഎൽഎ അന്തരാ സർക്കാർ ദേബ്, ബിജെപി സംസ്ഥാന പ്രസിഡന്റ് റജിബ് ഭട്ടാചാര്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments