ഉഗാണ്ടയിലും ബാലഗോകുലത്തിന് തുടക്കം; ജന്മാഷ്ടമി സമുചിതമായി ആചരിച്ച് ഏകത ഹിന്ദു സ്വയംസേവാ സംഘം

Published by
Janam Web Desk

കമ്പാല : ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ മഹിത സന്ദേശം മറ്റു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ട് ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലും ബാലഗോകുലത്തിനു തുടക്കം കുറിച്ചു. ഏകത ഹിന്ദു സ്വയംസേവ സംഘത്തിന്റെ നേതൃത്വത്തിലാണ് ബാലഗോകുലത്തിന്റെ പ്രവർത്തങ്ങൾ നടക്കുക.

ഭാരതത്തിന്റെ സാംസ്കാരികവും ആധ്യാത്മികവുമായ മൂല്യങ്ങളെക്കുറിച്ചും ഹൈന്ദവ സങ്കല്പങ്ങളെക്കുറിച്ചും ആഴ്ചയിൽ ഒരു മണിക്കൂറത്തെ പാഠ പദ്ധതികൾ ആണ് തീരുമാനിച്ചിരിക്കുന്നത്. നാടുവിട്ടു ജീവിക്കുന്ന കുടുംബങ്ങളിലെ പുതുതലമുറയ്‌ക്ക് സനാതന ധർമ്മത്തിന്റെയും, സാംസ്കാരിക മൂല്യത്തെയും അറിയുവാൻ വേണ്ടിയുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് ഏകത ഹിന്ദു സ്വയംസേവ സംഘത്തിന്റെ ഈ സംരംഭം.
ഉഗാണ്ട ബാലഗോകുലത്തിന്റെ രക്ഷാധികാരിയായി K.N.ഗോപിനാഥനെ നിശ്ചയിച്ചു.
പത്തിലധികം കുടുംബങ്ങൾ ജന്മാഷ്ടമി പരിപാടിയിൽ പങ്കെടുത്തു. ഹിന്ദുസ്വയ സേവ സംഘം ഉഗാണ്ട ശാഖ കാര്യവാഹ്
മോഹൻജി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.

പങ്കെടുത്തവർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലയിട്ടു, വിളക്ക് കത്തിച്ച . സനാതന ധർമ്മം ഉന്മൂലനം ചെയ്യാനുള്ളതല്ല, അതു വരും തലമുറയ്‌ക്ക് കൈമാറുക തന്നെ ചെയ്യണം എന്ന് പരിപാടിയുടെ മുഖ്യ സംഘാടകൻ ഏകത ശാഖ മുഖ്യശിക്ഷക്ക് ഷിനു പുഷ്പരാജൻ അറിയിച്ചു.

Share
Leave a Comment