ബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ അൽ-ഖ്വയ്ദ ഭീകരാക്രമണത്തിൽ 64 മരണം. രണ്ട് ആക്രമണങ്ങളിലായി 49 സാധാരണക്കാരും 15 സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് സൈനിക ഭരണകൂടം അറിയിച്ചു.
ടിംബക്റ്റു നഗരത്തിനടുത്തുള്ള നൈജർ നദിയിലെ യാത്രാ ബോട്ടിലും മാലി സൈനിക ആസ്ഥാനത്തുമാണ് ആക്രമണം ഉണ്ടായത്. അൽ-ഖ്വായ്ദയുമായി യോജിച്ച് പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പായ ജെഎൻഐഎം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുട്ടുണ്ട്. മാലി സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം 17,000 പേരടങ്ങുന്ന സമാധാന സേനയെ വ്യനസിക്കാൻ യുഎൻ തയ്യാറെടുക്കുന്നതിനിടെയാണ് ഭീകരാക്രമണങ്ങൾ നടന്നത്.
അൽ-ഖ്വായ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള ഭീകരസംഘങ്ങളുടെ ശക്തമായ നിയന്ത്രണത്തിലുള്ള രാജ്യമാണ് മാലി. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ഭീകരർ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ വ്യാപ്തി ഇരട്ടിയാക്കിയതായി യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ദുർബലമായ സർക്കാരിനെ മുതലെടുത്താണ് ഭീകരരുടെ പ്രവർത്തനം. . യുഎൻ റിപ്പോർട്ട് പ്രകാരം, 30,000-ത്തിലധികം ആളുകൾ നഗരത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്തിട്ടുണ്ട്.
















Comments