എറണാകുളം: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എൻ നഗരേഷ് ആണ് പുതിയതായി കേസ് പരിഗണിക്കുക. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് നടപടി.
വധശ്രമ കേസിൽ 10 വർഷത്തെ തടവ് ശിക്ഷ മരവിപ്പിച്ച ഉത്തരവ് റദ്ദാക്കിയാണ് കേസ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയത്. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് നിർദ്ദേശിച്ചത്.
എന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവവും നിയമവശങ്ങളും പരിശോധിച്ചാകണം കോടതി ഉത്തരവ് പുറപ്പെടുവിക്കാൻ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 14-നാണ് കേസ് വീണ്ടും പരിഗണിക്കുക.
















Comments