കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ യഥാർത്ഥ ചിത്രം പുറത്ത് വന്നതോടെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഏകദേശം കൃത്യമായി പ്രവചിച്ചയാൾ ശ്രദ്ധേയനാകുന്നു. കോട്ടയം വാകത്താനം സ്വദേശി വി ആർ രാജേഷ് ശർമ്മയാണ് നാലു ദിവസം മുൻപേ തന്നെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം പ്രവചിച്ചത്. കൊണ്ഗ്രെസ്സ് അണികളും രാഷ്‌ട്രീയ നിരീക്ഷകരും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 40000 എന്നും 45000 എന്നുമൊക്കെ പറഞ്ഞപ്പോൾ ഇത് വരെ വന്നപ്രവചനങ്ങളിൽ ഏറ്റവും അടുത്തെത്തിയ സംഖ്യയുമായി രാജേഷ് ശർമ്മ നമ്മെ അദ്‌ഭുതപ്പെടുത്തുകയാണ്.
“ചെറിയൊരു പ്രവചനം,ചാണ്ടി ഉമ്മൻ 37450 വോട്ടിനു വിജയിക്കും” എന്നാണ് സെപ്റ്റംബർ നാലാം തീയതി രാജേഷ് ശർമ്മ ഫേസ് ബുക്കിൽ കുറിച്ചത് . അതിന്റെ താഴെ നിരവധിപേർ കമെന്റുകളുമായി എത്തിയിരുന്നു.

എന്നാൽ റിസൾട്ട് വന്നപ്പോൾ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 37719 വോട്ടുകൾ മാത്രമാണ്.അതായത് രാജേഷ് ശർമ്മ പ്രവചിച്ച സംഖ്യയിൽ നിന്നും 269 വോട്ടുകളുടെ വ്യത്യാസം മാത്രം.
കാവാലം പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേല്ശാന്തിയായ വി ആർ രാജേഷ് ശർമ്മ മധ്യകേരളത്തിലെ അറിയപ്പെടുന്ന ഒരു ഉപാസകനും കൂടിയാണ്. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഏകദേശം ഇത്രയും കൃത്യമായി എങ്ങിനെ പ്രവചിച്ചു എന്ന ചോദ്യത്തിന് ” ധ്യാനത്തിന്റെയും ഉപാസനാ ബലത്തിന്റെയും ഫലമായി ധ്യാനമധ്യേ മനസ്സിൽ തെളിഞ്ഞതാണ് ഈ സംഖ്യ” എന്ന് അദ്ദേഹം വെളിപ്പെടുത്തി.
രാജേഷ് ശർമ്മ സുഹൃദ് സദസ്സുകളിൽ നടത്തിയിട്ടുള്ള പ്രവചനങ്ങൾ മുൻപും സത്യമായിട്ടുണ്ട്.
















Comments