പോലീസ് ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ പ്രേക്ഷകന് സമ്മാനിച്ച ചിത്രമായിരുന്നു എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലെത്തിയ നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ചിത്രത്തിനായുള്ള ഓഡിഷൻ എല്ലാം നേരത്തെ നടത്തിയിരുന്നു. പോളി ജൂനിയർ പിക്ചേഴ്‌സാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
2016ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സോഫീസിലും വിജയമായിരിന്നു. എസ് ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറും സംഘവും നേരിടുന്ന വെല്ലുവിളികള്‍ പ്രമേയമായ ചിത്രം. സ്റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഇവിടെയുണ്ടാകുന്ന പരാതി പരിഹരിക്കലും മറ്റുമാണ് സിനിമയിലെ പ്രധാന പ്ലോട്ടുകള്‍ .
Comments